
പത്തനംതിട്ട: മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടി കൊണ്ടിരിക്കെ കല്ല് അടിച്ച് ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ല് തകർന്നു. പത്തനംതിട്ട സന്തോഷ്മുക്ക് - മുട്ടുകുടുക്ക റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. പത്തനംതിട്ടയിൽ നിന്ന് പന്തളത്തേക്ക് പോയ അൽമദിനാ ബസിന്‍റെ മുൻഭാഗത്തെ ചില്ലാണ് പൂർണ്ണമായി തകർന്നത്. റോഡരികിൽ നിന്ന് മെഷിൻ ഉപയോഗിച്ച് പുല്ല് അടിച്ചു കൊണ്ടിരിക്കെ കല്ല് തെറിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഡ്രൈവറും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെ നേരം ബസ് റോഡിൽ നിർത്തി ഇട്ടു. തുടർന്ന് അപകടത്തിന് കാരണക്കാരയവർ തന്നെ ചില്ലിന്‍റെ നഷ്ടപരിഹാരം നൽകി.