ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി നാല്പത്തെട്ടുകാരന് ദാരുണാന്ത്യം

Web Desk   | Asianet News
Published : Jan 16, 2020, 09:03 AM IST
ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി നാല്പത്തെട്ടുകാരന് ദാരുണാന്ത്യം

Synopsis

വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു മരണം.

വെഞ്ഞാറമൂട്: വാഹനം ഓടിക്കവെ നാല്പത്തെട്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പുല്ലമ്പാറ തേമ്പാക്കാല എംഎസ് നിവാസിൽ സലാഹുദ്ദീൻ ആണ് മരിച്ചത്. വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു മരണം.

ചന്തവിള എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനം നിർത്തുകയായിരുന്നു. പിന്നാലെ അദ്ദേഹം വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ‌ കൂടെ ഉണ്ടായിരുന്നവർ സലാഹുദ്ദീനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. നജുമാ ബീവി ആണ് ഭാര്യ. അജിംഷയാണ് മകൻ.
 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്