കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി

Published : Feb 20, 2021, 07:10 AM IST
കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി

Synopsis

നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. കൊണ്ടോട്ടി ഡി വൈ എസ് പി. കെ അശ്‌റഫ് സ്ഥലത്തെത്തി. 

കൊണ്ടോട്ടി: കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ശക്തിയേറിയ ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ൽ റൺവേയുടെ സുരക്ഷാ മതിലിനോട് ചേർന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. റൺവേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററിൽ താഴെയെ ദൂരമുള്ളൂ. രണ്ട് ദിവസത്തിലധികമായി കുട്ടികൾ ഇത് കണ്ടിരുന്നതായി പറയപ്പെടുന്നു. 

നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. കൊണ്ടോട്ടി ഡി വൈ എസ് പി. കെ അശ്‌റഫ് സ്ഥലത്തെത്തി. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിർവീര്യമാക്കി. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാൻ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി
രാത്രി തുടർച്ചയായി പവർകട്ട്, പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്; അസഭ്യവർഷം, ചെടിച്ചട്ടികൾ എടുത്തെറിഞ്ഞു