
കോഴിക്കോട്: കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുഴയില്‍ നിന്നും പോത്തിന്‍റെ ജഡം കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടിയിലെ പുഴയില്‍ നിന്നുമാണ് ജഡം കണ്ടെത്തിയത്. മിണ്ടാപ്രാണിയോട് നടത്തിയ ക്രൂരതയില്‍ പ്രദേശത്ത് പ്രതിഷേധം ഉയർന്നു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചെറുവാടി ഭാഗത്തെ ചാലിയറിലാണ് പോത്തിന്‍റെ ജഡം കണ്ടെത്തിയത്. പുഴയില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു ജഡം കിടന്നിരുന്നത്. പോത്തിനെ ജീവനോടെ പുഴയില്‍ കെട്ടിത്താഴ്ത്തിയതാണോ ചത്ത ശേഷം പുഴയില്‍ തള്ളിയതാണോ എന്നത് വ്യക്തമല്ല. വാര്‍ഡ് അംഗം കസ്‌നയുടെ നേതൃത്വത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും മറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തെത്തി. പുഴയില്‍ പകുതി താഴ്ന്ന നിലയിലായിരുന്ന ജഡം ജെസിബി ഉപയോഗിച്ചാണ് മുകളിലേക്ക് ഉയര്‍ത്തിയത്. പിന്നീട് പുഴയ്ക്ക് സമീപത്തുള്ള പറമ്പില്‍ തന്നെ ജഡം സംസ്‌കരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam