ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ മോഷണത്തിൽ നാല് പേർ പിടിയിൽ

Published : Sep 05, 2025, 05:12 AM IST
beverage theft

Synopsis

പറവൂർ പല്ലംതുരുത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിൽ നാല് പേർ പിടിയിലായി.

എറണാകുളം: പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിൽ നാല് പേർ പിടിയിൽ. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. ഓണം ആഘോഷിക്കാനും മദ്യം വിൽക്കാനുമായിരുന്നു മോഷണമെന്ന് പോലീസ് പറഞ്ഞു.

അവധി ദിവസമായ ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് പ്രതികൾ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. താഴത്തെ നിലയിലെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് രണ്ട് പേർ അകത്തുകയറി മുകളിലെ പ്രീമിയം കൗണ്ടറിലെത്തി. മറ്റുള്ള രണ്ട് പേർ പുറത്തു കാവൽ നിന്നു. മുഖം മറച്ചാണ് പ്രതികൾ മോഷണത്തിനെത്തിയത്. എന്നാൽ, സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

ഔട്ട്‌ലെറ്റിൽ നിന്ന് 12 കുപ്പി വിലയേറിയ മദ്യവും ഏകദേശം രണ്ടായിരം രൂപയുമാണ് ഇവർ മോഷ്ടിച്ചത്. മോഷണശ്രമത്തിനിടെ അഞ്ച് കെയ്‌സ് മദ്യം നിലത്ത് പൊട്ടി ചിതറിയ നിലയിലും കണ്ടെത്തി. മൊത്തം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ