കയർ പിടിച്ച് വലിച്ചതോടെ പ്രകോപിതനായി, ചന്തയിൽ തലങ്ങും വിലങ്ങുമോടി പോത്തിന്റെ ആക്രമണം, നാല് പേർക്ക് പരിക്ക്

Published : Apr 30, 2024, 02:17 PM IST
കയർ പിടിച്ച് വലിച്ചതോടെ പ്രകോപിതനായി, ചന്തയിൽ തലങ്ങും വിലങ്ങുമോടി പോത്തിന്റെ ആക്രമണം, നാല് പേർക്ക് പരിക്ക്

Synopsis

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തളച്ചത്.

തൃശൂർ: പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പോത്തിനെ വിൽക്കാനും വാങ്ങാനുമായി എത്തിയവർക്കാണ് പരിക്കേറ്റത്. പത്തിരിപ്പാല സ്വദേശി നാസർ കൊണ്ടുവന്ന പോത്താണ് അപ്രതീക്ഷിത ആക്രമണം നടത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ കെട്ടിയ കയർ പിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു, കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ തളച്ചത്.

കൃഷി നശിപ്പിച്ചതിനൊപ്പം കുടിവെള്ള പൈപ്പും ചവിട്ടിപ്പൊട്ടിച്ചു; കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം


 

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ