മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published : Apr 08, 2019, 02:30 PM IST
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Synopsis

പാലൂട്ടുന്നതിനിടെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിച്ചു.

കല്‍പ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍-സുനിത ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ പാലൂട്ടുന്നതിനിടെയാണ് സംഭവം. 

പാലൂട്ടുന്നതിനിടെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിച്ചു. ദമ്പതികളുടെ ഏകമകളാണ് മരിച്ചത്. പ്രസവവും മറ്റും കര്‍ണ്ണാടക അതിര്‍ത്തിയിലെ സുനിതയുടെ വീട്ടില്‍ വെച്ചായിരുന്നു നടന്നത്. തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് ഇവര്‍ ഗോദാവരി കോളനിയിലെത്തിയത്. ജില്ലാശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ