
കൊച്ചി: കൊച്ചി വാട്ടർ മെട്രോ നഗരത്തിന്റെ ദ്വീപുകളിലേക്കും. പുതിയ റൂട്ടുകളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങി. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത നാല് നാല് ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് പുതിയ സർവീസ്. കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി വാട്ടർ മെട്രോയിലൂടെ കൺകുളിർക്കെ കാണാം. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ചേരാനെല്ലൂർ, ഏലൂർ എന്നീ ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് പുതിയ സർവീസ് നടത്തുന്നത്.
സർവീസ് മികച്ചതെങ്കിലും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് വരെ ഒൻപത് ടെർമിനലുകളാണ് യാഥാർത്ഥ്യമായിട്ടുള്ളത്. പാലിയം തുരുത്ത്, കുന്പളം, വെല്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാവുന്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം