
ആലപ്പുഴ: യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. ആനയടി മധു ഭവനത്തിൽ രാജീവൻ (33), കല ഭവനത്തിൽ അരുൺ (28), പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 28ന് രാത്രി 11ഓടെ നൂറനാട് ചത്തിയറ ഭാഗത്ത് ഭഗവതി പടിക്കൽ വീട്ടിൽ വീഞ്ജിത്തിനെയും (38), സുഹൃത്തായ രൺജിത്തിനെയും പ്രതികൾ മാരകായുധങ്ങളുമായി പതിയിരുന്ന് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു.
പരിക്കേറ്റ വീഞ്ജിത്തിനെയും രഞ്ജിത്തിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്ക് ഭാഗത്ത് നിന്നും അരുണിനെ ആനയടി ഭാഗത്ത് നിന്നും പിടികൂടി. തുടർ അന്വേഷണത്തിൽ പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷിനെയും പന്മന ലക്ഷം വീട് ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുഭാഷ് ബാബു, എസ്‌സിപിഒ ശരത്, സിജുൻ, സി പി ഒ മനു പ്രസന്നൻ, മണിലാൽ, ജംഷാദ്, മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam