കഞ്ചാവ് വില്‍പനയെന്ന് രഹസ്യവിവരം, പരിശോധനയ്ക്കെത്തിയ പൊലീസിന് ലഹരിമാഫിയയുടെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

Published : Nov 18, 2024, 06:15 PM IST
കഞ്ചാവ് വില്‍പനയെന്ന് രഹസ്യവിവരം, പരിശോധനയ്ക്കെത്തിയ പൊലീസിന് ലഹരിമാഫിയയുടെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

Synopsis

എസ് ഐ ജിതേഷ്, ഗ്രേഡ് എസ് ഐ, അബ്ദുള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട്: കൊയിലാണ്ടിയിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. എസ് ഐ ജിതേഷ്, ഗ്രേഡ് എസ് ഐ, അബ്ദുള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് വൈകീട്ട് പഴയ ചിത്രാ ടാക്കീസിന് സമീപത്ത് പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കഞ്ചാവ് വില്പന സംഘം കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി മേലൂർ സ്വദേശി രോഹിത്തിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

Also Read: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്തത് 20 ഗ്രാം എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു