ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

Published : Apr 20, 2025, 03:00 PM ISTUpdated : Apr 20, 2025, 03:57 PM IST
ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

Synopsis

വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്.  

ഇടുക്കി: വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
മൃതദേഹം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പുതുതായി ഈ ഭാഗത്ത് കുടുംബം വീട് നിര്‍മിക്കുന്നുണ്ടായിരുന്നു. വീട് നിര്‍മാണത്തിന്‍റെ ഭാഗമായി വെള്ളമെടുക്കാൻ സമീപത്ത് വലിയ കുഴിയെടുത്തിരുന്നു. മൂന്നുപേരും വീട് നിര്‍മിക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിലേക്ക് കയറി പോവുകയായിരുന്നു. ഇതിനിടയിൽ നാലു വയസുകാരൻ പുറത്ത് കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടിയെ കാണാതായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് കുഴിയിൽ വീണത് കണ്ടത്. ഉടനെ കാന്തല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സർക്കാരിന് ശുപാർശ നൽകി ഡിജിപി

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ