വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം 

Published : May 27, 2022, 08:47 AM ISTUpdated : May 27, 2022, 08:52 AM IST
വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം 

Synopsis

പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന്  മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു.

തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക്  ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന്  മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ചര്‍ച്ച

പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിച്ച് മടങ്ങുന്നതിനിടെ അപകടം, യുവാവ് മരിച്ചു

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. . പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് അപകടമുണ്ടായത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തിൽപ്പെട്ടെങ്കിലും യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Accident : ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
യൂട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ചുറ്റികയ്ക്കടിച്ചു, ഒളിവിൽ പോയ പ്രതി 5 മാസങ്ങൾക്ക് ശേഷം പിടിയിൽ