പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഷാജഹാൻ ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രജിസ്ട്രേഷൻ കഴിഞ്ഞ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്.

തൃശൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ദമ്പതികൾ മരിച്ചു

തൃശൂര്‍ പെരിഞ്ഞനം മൂന്നുപീടികയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട സ്വദേശി പന്തലാംകുളം മുഹമ്മദ് അഷ്‌റഫ് (58), ഭാര്യ താഹിറ (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നുപീടിക എച്ച്.ഡി.എഫ്.സി ബാങ്കിന് മുൻപിലായിരുന്നു അപകടം ഉണ്ടായത്. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.