സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കണം; ബോംബെ ​ഗ്രൂപ് രക്തം ദാനം ചെയ്യാൻ കടൽകടന്ന് ഇവർ, മാതൃക

Published : Jul 20, 2022, 11:24 AM ISTUpdated : Jul 28, 2022, 10:34 PM IST
സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കണം; ബോംബെ ​ഗ്രൂപ് രക്തം ദാനം ചെയ്യാൻ കടൽകടന്ന് ഇവർ, മാതൃക

Synopsis

മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ​ഗുരുവാ‌യൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്.

മലപ്പുറം: സൗദി അറേബ്യയിലെ കുഞ്ഞിനെ രക്ഷിക്കാൻ രക്തദാനത്തിനായി കടൽകടന്ന് മലയാളികൾ. അപൂർവരക്തമായ ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനാണ് നാല് മലയാളികൾ സൗദിയിലേക്ക് തിരിച്ചത്. മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ​ഗുരുവാ‌യൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പൗരന്റെ ചെറിയ കുട്ടിയുടെ ജീവൻ രക്ഷിക്കാനാണ് ഇവർ യാത്ര തിരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി 8.30ന് ഇവർ സൗദിയിലേക്ക് വിമവനം കയറി.

കൊതുകുകള്‍ കുടിച്ച രക്തത്തില്‍നിന്നും ഡിഎന്‍എ എടുത്തു, ചൈനീസ് പൊലീസ് കള്ളനെ പൊക്കി!

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയുടെയും സൗദി കോ-ഓർഡിനേറ്റർ ഫസൽ ചാലാടിന്റെയും അവസരോചിത ഇടപെടലുകളാണ് അതിവേഗം സൗദിയിലേക്ക് പോകാനായത്. സംസ്ഥാന പ്രസിഡന്റ് വിനോദ് ഭാസ്‌കരൻ, ജനറൽ സെക്രട്ടറി സനൽ ലാൽ കയ്യൂർ എന്നിവരും ചുക്കാൻ പിടിച്ചു.

കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ

ആറ് മാസം മുമ്പാണ് രക്തം ആവശ്യപ്പെട്ട് സംഘടനയെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ശസ്ത്രക്രിയയുടെ വിവരം അറിയിച്ചത്. ഇതോടെ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആദ്യമായി ബോംബയിൽ കണ്ടെത്തിയ അപൂർവ രക്ത ഗ്രൂപ്പ് ആണ് ബോംബെ ഗ്രൂപ്പ്. കേരളത്തിൽ വെറും 35ൽ കുറവ് ആളുകൾക്ക് മാത്രമാണ് ഈ ഗ്രൂപ്പുള്ളത്.

നീറ്റ് പരീക്ഷ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായവരുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നു

തിരുവനന്തപുരത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം,പ്രതികൾ അയൽവാസികളെന്ന് പൊലീസ് 

ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടന; നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി

 

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ(DYFI) ആലപ്പുഴ ജില്ലാ കമ്മിറ്റി.  ഒരു വർഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയില്‍ നിന്നും രക്തദാനം (Blood Donation) നടത്തിയത്. ഒരുവർഷം സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ രക്തംദാനം ചെയ്ത സംഘടനകൾക്കു സർക്കാർ നൽകുന്ന പുരസ്കാരമാണ് ആലപ്പുഴയിലെ ഡിവൈഎഫ്ഐയെ തേടിയെത്തിയത്.

കോവിഡ് കാലത്ത് രക്തം ലഭിക്കാതെ വന്നപ്പോഴാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ രക്തദാനം നടത്തിയത്. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും മുന്നൂറോളം രക്തദാനം നടത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും