വ്യാജ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍

Published : Jun 29, 2026, 05:13 PM IST
arrest

Synopsis

പൊന്നാനിയിൽ വ്യാജ ചെക്ക് നൽകി ഹാർഡ്‌വെയർ കടകളിലും ഒ.എൽ.എക്സ് വഴിയും തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി അഖിൽ അറസ്റ്റിൽ.  

മലപ്പുറം: ഹാര്‍ഡ് വെയര്‍ സ്ഥാപനങ്ങളിലും ഒ.എല്‍.എക്‌സ് വഴിയും വ്യാജ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍. കൊല്ലം കാരം മടത്തറ സ്വദേശി പറയാട്ട് ഹൗസില്‍ അഖിലിനെയാണ് (38) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ചമ്രവട്ടം ജങ്ഷ നില്‍ സില്‍സില ഹാര്‍ഡ് വെയര്‍ ഷോപ്പിലെത്തി സൈറ്റ് എന്‍ ജിനീയറാണെന്ന് പരിചയപ്പെടുത്തി വാട്ടര്‍ പ്രൂഫ് പെയിന്റ് വാങ്ങിയ ശേഷം പണത്തിനുപകരം വ്യാജ ചെക്ക് നല്‍കി സ്ഥലം വിട്ടിരു ന്നു. വ്യാജ ചെക്ക് നല്‍കി വാങ്ങി യ സാധനങ്ങള്‍ വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയില്‍ വില്‍ ക്കാന്‍ എത്തിയപ്പോള്‍ കടയുട മ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുട ര്‍ന്നാണ് പൊ ന്നാനി പൊലിസ് എത്തി പ്രതിയെ പിടി കൂടിയത്. 

ഒ.എല്‍. എ ക്‌സ് വ ഴി ഇടപാടുകാരില്‍ നിന്ന് മൊബൈല്‍ ഫോ ണും വാഹനങ്ങളും വാങ്ങി പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി വഞ്ചന നടത്തിയ കേസും പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുവഴി കൈകലാക്കുന്ന വാ ഹനങ്ങളില്‍ ഹാര്‍ഡ്വെയര്‍, ഫര്‍ണിച്ചര്‍ ഷോപ്പുകളില്‍ എത്തി വിസ്താരാ കമ്പനി മാനേജര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങള്‍ വാങ്ങിയശേഷം കര്‍ണാടക ബാ ങ്കിന്റെ വിസ്താര കമ്പനിയുടെ പേ രിലുള്ള ചെക്ക് നല്‍കി ഉടമകളെ കബളിപ്പിച്ച് ശേഷം കടന്നുകളയുന്നതാണ് ഇയാളുടെ രീതി.

കേരളത്തിലെ വിവിധ ജില്ലക ളില്‍ നിരവധി ഷോപ്പുകളില്‍ ഇ യാള്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുരുവായൂരില്‍ പ്രവര്‍ത്തിക്കാത്ത വിസ്താര എന്ന സ്ഥാപനത്തിന്റെ പേരില്‍ കാര്‍ഡുക ള്‍ അടിച്ച് നല്‍കി തട്ടിപ്പ് നടത്തി. തൃശൂര്‍ സിറ്റി സെന്ററില്‍ ഇയാള്‍ റൂം എടുത്ത് ഇയാള്‍ വിസ്താര ക മ്പനി എം.ഡി ആണെന്നു പറഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന്റെ അന്വേഷണത്തി ല്‍ വ്യക്തമായിട്ടുണ്ട്. ഗുരുവായൂ രില്‍ ഫ്‌ലാറ്റ് വാടകക്ക് എടുത്ത് ഉ ദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇ യാള്‍ താമസിച്ചു വന്നാണ് തട്ടി പ്പുകള്‍ നടത്തുന്നത്.

വിവിധ സ്റ്റേഷനുകളിലായി ക ടകളില്‍ എത്തി സിമെന്റ്, മറ്റ് കെ ട്ടിട നിര്‍മാണ വസ്തുക്കള്‍ എന്നിവ വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തിയ കേസുകളും പണം ന ല്‍കാതെ കബളിപ്പിച്ച ചെക്ക് കേ സുകളും ഉണ്ട്. പൊന്നാനി ഇന്‍ സ്‌പെക്ടര്‍ സതീഷ് കുമാര്‍, എസ്. ഐ ടി.എം. വിനോദ്, എ.എസ്. ഐ വര്‍ഗീസ്, എം. നൗഷാദ്, സീ നിയര്‍ സിവില്‍ പൊലീസ് ഓഫി സര്‍മാരായ നാസര്‍, എസ്. പ്രശാ ന്ത് കുമാര്‍, സിവില്‍ പൊലീസ് ഓ ഫിസര്‍മാരായ ശ്രീരാജ്, ഗോവി ന്ദ് എന്നിവര്‍ അടങ്ങിയ അന്വേ ഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ വിദ്യാർത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയതിന് പിന്നാലെ കര്‍ശന പരിശോധന; 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജ ചാരായവും പിടികൂടി
പ്രളയത്തിൽ ഒഴുകിയെത്തി പെറ്റു പെരുകി, ചുമരിലെ സിമന്‍റും ചുണ്ണാമ്പും വരെ നശിപ്പിക്കും, മാരക രോഗബാധ ഭീഷണിയും; ആഫ്രിക്കൻ ഒച്ച് ഭീതിയിൽ തിരുനാവായ