മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അമ്പലക്കുളത്തിൽ മരിച്ച നിലയിൽ

By Web TeamFirst Published Dec 9, 2020, 9:03 AM IST
Highlights

ദേശസാൽകൃത ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 1.6 കോടി രൂപ തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രൻ

കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രൻ എന്നയാളാണ് മരിച്ചത്. പയിമ്പ്രയിലെ അമ്പലക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ദേശസാൽകൃത ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 1.6 കോടി രൂപ തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രൻ. ഈ കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

click me!