ഷവര്‍മ്മ തീര്‍ത്തും സൗജന്യം; ആളുകള്‍ ഇരച്ചെത്തി കൊണ്ടോട്ടിയിലെ ഹോട്ടലില്‍ സംഭവിച്ചത്.!

Published : Oct 01, 2019, 09:27 AM IST
ഷവര്‍മ്മ തീര്‍ത്തും സൗജന്യം; ആളുകള്‍ ഇരച്ചെത്തി കൊണ്ടോട്ടിയിലെ ഹോട്ടലില്‍ സംഭവിച്ചത്.!

Synopsis

രണ്ടു കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവർമയ്ക്കു തിന്നത്. എല്ലാവർക്കും ഷവർമ നൽകി. എന്നാൽ, ഷവർമ തയാറാക്കാൻ സമയമെടുത്തതോടെ വന്‍ തിരക്ക് രൂപപ്പെട്ടു. 

കൊണ്ടോട്ടി: സൗജന്യമായി ഷവര്‍മ്മ നല്‍കുന്നു എന്ന് പരസ്യം ചെയ്ത ഹോട്ടലിലേക്ക് ഭക്ഷണപ്രിയരായ നാട്ടുകാര്‍ ഇരച്ചെത്തി ഹോട്ടല്‍ കാലിയാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇവിടെ ഹോട്ടല്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ആദ്യ ദിവസം ഷവര്‍മ്മ സൗജന്യമായി നല്‍കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു.

വൈകിട്ട് 5 മണിക്കു തുടങ്ങിയ സൗജന്യ ഷവർമ വിതരണം രാത്രി 11ന് അവസാനിക്കുമ്പോൾ ഷവർമ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവർ കാലിയാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ചു സൗജന്യമായി ഷവർമ നൽകുമെന്ന വിവരം ഉടമ അറിയിച്ചതോടെ കേട്ടവരെല്ലാം പ്രചരിപ്പിച്ചു.  

രണ്ടു കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവർമയ്ക്കു തിന്നത്. എല്ലാവർക്കും ഷവർമ നൽകി. എന്നാൽ, ഷവർമ തയാറാക്കാൻ സമയമെടുത്തതോടെ വന്‍ തിരക്ക് രൂപപ്പെട്ടു. അതോടെ ഉടമ പുതിയ പ്രഖ്യാപനം നടത്തി ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന് അറിയിച്ചു. 

മേശപ്പുറത്തു വച്ച മിഠായിയും അലമാരയിലെ നെയ്യപ്പവും മാത്രമല്ല, അടുക്കളയിലെ ചെമ്പു തുറന്ന് നെയ്ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീൻകറിയുമെല്ലാം വേഗം തന്നെ തീര്‍ന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ ഉദ്ഘാടനം ഗംഭീരമായി എന്നാണ് ഹോട്ടലുടമയുടെ കമന്‍റ് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം