സെക്രട്ടേറിയറ്റിന് മുന്നിലെ പൊലീസ് കാന്റീനിൽ 'അട്ട ഫ്രൈ': ഊണിനൊപ്പം വാങ്ങിയ വറുത്ത അയലക്കൊപ്പം ചത്ത അട്ട, പൂട്ടിട്ട് നഗരസഭ

Published : Jul 09, 2026, 03:07 PM IST
Fried Leech' found in police canteen near Secretariat: Dead leech discovered alongside fried mackerel served with lunch

Synopsis

തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ കാന്റീനിൽ നിന്ന് വാങ്ങിയ മീൻ വറുത്തതിൽ ചത്ത അട്ടയെ കണ്ടെത്തി. പൊലീസുകാരുടെ പരാതിയെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ, കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് പൂട്ടാൻ നിർദേശം നൽകുകയും ചെയ്തു.

തിരുവനന്തപുരം: നിരവധി പൊലീസുകാരുടെ ആശ്രയമായ ക്യാൻ്റീനിലെ മീൻ വറുത്തതിൽ നിന്നും ചത്ത അട്ടയെ കണ്ടെത്തി.പൊലീസുകാർ പരാതി അറിയിച്ചതോടെ കോർപ്പറേഷൻ അധികൃതർ തലസ്ഥാനത്തെ പൊലീസ് കാന്റീൻ പൂട്ടിച്ചു. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ കാൻ്റീനാണ് കഴിഞ്ഞ ദിവസം പൂട്ട് വീണത്. ചൊവ്വാഴ്ച ഉച്ചയോടെ പൊലീസുകാർ ഭക്ഷണം കഴിക്കുന്നതിനിടെ വാങ്ങിയ മീൻ വറുത്തതിൽ നിന്നും ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാൻ്റിനെതിരെ നടപടി എടുത്തത്.

പൊലീസ് ഉദ്യോഗസ്ഥർ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് തുടർന്ന് നടത്തിയ പരിശോധനയിൽ കാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നാലെ പൂട്ടാൻ നിർദേശം നൽകുകയായിരുന്നു.കൂടാതെ കാന്റീൻ്റെ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകണമെന്ന് കോർപറേഷൻ നിർദേശിച്ചു. വർഷങ്ങൾക്ക് മുമ്പ് വൃത്തിഹീനമായി പ്രവർത്തിച്ച ക്യാൻ്റീൻ കോർപ്പറേഷൻ ഇടപെട്ട് പൂട്ടിച്ചിരുന്നു. പിന്നീട് കരാറുകാർ മാറിവന്നാണ് വീണ്ടും തുറന്നത്.

സ്റ്റേഷനിലെ ജീവനക്കാർ വീട്ടിൽ നിന്ന് ഭക്ഷണം കരുതിയാണ് വരുന്നത്. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിൽക്കുന്ന ക്യാമ്പിലെയും മറ്റും ഡ്യൂട്ടിയിൽ എത്തുന്ന പൊലീസുകാരാണ് ഇവിടെ നിന്നും പാഴ്സലും മറ്റും പതിവായി വാങ്ങുന്നത്. ഇത്തരത്തിൽ ഊണിനൊപ്പം വാങ്ങിയ മീൻ വറുത്തത് കഴിക്കാനെടുത്തപ്പോൾ അട്ടയെ കാണുകയായിരുന്നു. ക്യാൻ്റീനിലെ ഭക്ഷണത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. എന്നാൽ മറ്റുവഴിയില്ലാത്തതിനാൽ പരാതിയുമായി ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ സ്റ്റേഷൻ ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് തന്നെ പാർസലിൽ പണി കിട്ടിയതോടെ മറ്റ് ജീവനക്കാരും ഇടപെടുകയായിരുന്നെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീട്ടമ്മ ആശുപത്രിയിൽ, വീടിന്‍റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം; കൊല്ലത്ത് വാതിൽ കുത്തിത്തുറന്ന് 5 പവനും, 60000 രൂപയും കവർന്നു, അന്വേഷണം
4 വർഷത്തിൽ നീക്കിയത് 1000 ടൺ പ്ലാസ്റ്റിക്, അഥവാ 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക്! വൻ വിജയമായി അലയൻസിന്റെ മാലിന്യമുക്ത പദ്ധതി