പ്രധാന വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം തങ്കമണിയമ്മയുടെ കിടപ്പ് മുറിയുടെ പൂട്ടും മോഷ്ടാവ് തകർത്തു. സിസിടിവിയും, ക്യാമറകളും കള്ളൻ അടിച്ചെടുത്തിട്ടുണ്ട്. മൈനാഗപ്പള്ളി ഉദയാജംക്‌ഷനിലും കുന്നത്തൂർ ഐവർകാലയിലും ശൂരനാട് വടക്ക് ആനയടിയിലും കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നിരുന്നു.
കൊല്ലം: വീട്ടമ്മ ആശുപത്രിയിലായതിന് പിന്നാലെ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽപൊളിച്ച് മോഷണം. അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയും അപഹരിച്ചു. മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ താമസം. ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയിലായിരുന്നു. സഹായി എല്ലാ ദിവസവും വീട്ടിൽ വന്ന് ഭക്ഷണം തയാറാക്കി കൊണ്ടു പോവുകയായിരുന്നു രീതി. വീടിന്റെ മുൻഭാഗത്തെ കതക് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
പ്രധാന വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം തങ്കമണിയമ്മയുടെ കിടപ്പ് മുറിയുടെ പൂട്ടും മോഷ്ടാവ് തകർത്തു. സിസിടിവിയും, ക്യാമറകളും കള്ളൻ അടിച്ചെടുത്തിട്ടുണ്ട്. മൈനാഗപ്പള്ളി ഉദയാജംക്‌ഷനിലും കുന്നത്തൂർ ഐവർകാലയിലും ശൂരനാട് വടക്ക് ആനയടിയിലും കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നിരുന്നു. പൊലീസ് മോഷണം നടന്ന വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികെയാണ്. ജില്ലയിസെ പതിവ് മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


