
മലപ്പുറം : തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു.ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് മരിച്ചത്. സുഹൃത്ത് അബൂബക്കറിന്‍റെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ രജീഷിനെ കണ്ടെത്തിയത്. പിന്നാലെ തന്നെ അബൂബക്കറിനേയും വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ രാമകൃഷ്ണനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷ് കുഴഞ്ഞു വീണ് മരിച്ചെന്നായിരുന്നു ഇവരുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
രജീഷിന്‍റെ വാരിയെല്ല് തകർന്നിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.വിശദമായ ചോദ്യം ചെയ്തതോടെ ആദ്യം പറഞ്ഞ മൊഴിയില്‍ അബൂബക്കറിനും രാമകൃഷ്ണനും ഉറച്ചു നില്‍ക്കാൻ കഴിഞ്ഞില്ല. മദൃപാനത്തിനിടയിലുള്ള തകര്‍ക്കത്തിനിടയില്‍ ഇരുവരും അടിച്ചും ചവിട്ടിയും രജീഷിനെ കൊലപെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. അബൂബക്കറിന്‍റെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്നയാളാണ് രജീഷ്. വാക്കു തര്‍ക്കം കൊലപാതകത്തിലെത്തിയെന്നാണ് പൊലീസ് നിഗമനം. 50 കാരനായ രജീഷ് നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ്.മൃതദേഹം അരീപ്പാറ കുടുംബ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam