തിരുവല്ലയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

Published : Aug 30, 2026, 10:28 PM ISTUpdated : Aug 31, 2026, 02:02 PM IST
thiruvalla police station

Synopsis

തിരുവല്ല ഇരവിപേരൂരിലാണ് സംഭവം. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്.

തിരുവല്ല: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി. ഇരവിപേരൂർ .കുളക്കാട് വീട്ടിൽ 34 കാരൻ ജൂവൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം 11 മണിയോടെ ഇരവിപേരൂർ ഒ ഇ എം പബ്ലിക് സ്കൂളിന് സമീപത്തായിരുന്നു സംഭവം. സംഭവത്തിൽ സുഹൃത്തായ ജോജോയെ പോലീസ്. ജൂവലും കൂട്ടുകാരായ ജോജയും വൈശാഖും കിണറ്റിൽ കരയിൽ സംസാരിച്ച നിൽക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ജൂവലിനെ പിടിച്ച് തള്ളുകയായിരുന്നു. ജോജോയും ജൂവലും കിണറ്റിൽ വീണു. വൈശാഖ് വിളിച്ചറിയിച്ചത് അനുസരിച്ച് അഗ്നിരക്ഷസേന എത്തി. അപ്പോഴേക്കും ജോജോ കരയ്ക്ക് കയറി കഴിഞ്ഞിരുന്നു. ജുവലിനെ ഉടൻതന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോജോ പറഞ്ഞ കാര്യങ്ങളിൽ വൈരുദ്ധ്യം തോന്നിയതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കസ്റ്റഡിയിൽ എടുത്ത വൈശാഖിനെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ജോൺ വർഗീസ് ലിസി ദമ്പതികളുടെ മകനാണ് ജൂവൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ
കാട്ടുപന്നിയെ കണ്ട് പേടിച്ച് അധ്യാപകൻ കയറിയത് ഭീമൻ റബ്ബർ മരത്തിൽ, ഇറങ്ങാൻ കഴിയാതായതോടെ രക്ഷാപ്രവർത്തനം