
മൂവാറ്റുപുഴ: റോഡിലെ കുഴിയിൽ സ്കൂൾ ബസ് കുടുങ്ങി. മൂവാറ്റുപുഴ നഗരത്തിൽ കച്ചേരി താഴത്താണ് സംഭവം. വിദ്യാർത്ഥികളുമായി എത്തിയ വിമലഗിരി സ്കൂളിന്‍റെ ബസ്സാണ് കുഴിയിൽ അകപ്പെട്ടത്. സ്കൂൾ വാഹനത്തിന്‍റെ മുൻചക്രം ഏതാണ്ട് പൂർണമായി കുഴിയിൽ താഴ്ന്നു. പൊലീസും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ടതോടെ വലിയ ദുരന്തം ഒഴിവായി. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു. മൂവാറ്റുപുഴയിൽ നഗര വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് റോഡിൽ കുഴി രൂപപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam