
പത്തനംതിട്ട: അടൂരില്‍ ഓറഞ്ച് മോഷണംപോയ കച്ചവടക്കാരന് സഹായ പ്രവാഹം. കോട്ടമുഗള്‍ സ്വദേശി റഹീമിന് ഇസ്ലാമിക് റീലീഫ് സൊസൈറ്റി കട നിര്‍മ്മിച്ചു നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് റഹീമിന് സഹായമെത്തിയത്. കഴിഞ്ഞ ജനുവരി 15 ന് രാത്രിയിലാണ് റഹീമിന്റെ കടയില്‍ നിന്ന് അറുപത് കിലോ ഓറഞ്ച് മോഷണം പോയത്. നിര്‍ധനരായ റഹീമിന്റെ ജീവിതാ അവസ്ഥ ജനുവരി 17 ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു. ഇതിന് സമൂഹമാധ്യമങ്ങളിലൂടെ അടക്കം നിരവധി സുമനസ്സുകളാണ് സഹായ വാഗ്ദാനവുമായെത്തിയത്.
പലരും കച്ചവടത്തിനായുള്ള പഴങ്ങള്‍ നല്‍കി. രോഗിയായ ഭാര്യയുടെ ചികിത്സ്‌ക്കും സാഹയമെത്തി. മലബാറില്‍ നിന്നുള്ള ഇസ്ലാമിക് റീലീഫ് സൊസൈറ്റി പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് കട നിര്‍മ്മിച്ചത്. എന്നാല്‍ മോഷണത്തിന് പിന്നാലെ രണ്ട് ദിവസത്തിനകം കള്ളനെ പിടിക്കുമെന്ന് പറഞ്ഞ അടൂരിലെ പൊലീസിന് ഇതുവരെ മോഷ്ടാവിനെ കിട്ടിയിട്ടില്ല. എതായാലും ജീവിത പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക ആശ്വസമുണ്ടായതിന്റെ സന്തോഷമാണ് റഹിം.