പേര് ശ്രീജേഷ് എന്നാണോ, എങ്കില്‍ പെട്രോള്‍ സൌജന്യം! ഒളിംപിക്സിലെ ഹോക്കി നേട്ടത്തില്‍ ഓഫറുമായി ഈ പമ്പ്

By Web TeamFirst Published Aug 12, 2021, 10:17 AM IST
Highlights

വെങ്കല നേട്ടത്തില്‍ ശ്രീജേഷിനുള്ള സമ്മാനം പ്രഖ്യാപിക്കാന്‍ വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു ഓഫറെന്നതും ശ്രദ്ധേയമാണ്.

കാഞ്ഞിരംപാറ:നാല്‍പ്പത്തൊന്ന് വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടത്തിന്‍റെ സന്തോഷത്തില്‍ വേറിട്ട ഓഫാറുമായി പെട്രോള്‍ പമ്പ് ഉടമ. തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ഹോക്കി ടീമിലെ മലയാളി താരത്തിന് ആദരം സമര്‍പ്പിച്ച് കൂടിയാണ് ഓഫര്‍.

പാരിതോഷികം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വരും തലമുറക്ക് പ്രചോദനമെന്ന് ശ്രീജേഷ്

ശ്രീജേഷ്  എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൌജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഓഗസ്റ്റ് മാസം 31 വരെയാണ് ഓഫര്‍.  പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൌജനമ്യാണ്. പെട്രോള്‍ അടിക്കാന്‍ എത്തുമ്പോള്‍ പേര് ശ്രീജേഷാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ കാണിക്കണമെന്നും ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി.

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

വെങ്കല നേട്ടത്തില്‍ ശ്രീജേഷിനുള്ള സമ്മാനം പ്രഖ്യാപിക്കാന്‍ വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടയിലാണ് ഇത്തരമൊരു ഓഫറെന്നതും ശ്രദ്ധേയമാണ്. പരസ്യം കണ്ട് നിരവധിപ്പേരാണ് വിവരം സത്യമാണോയെന്ന് അറിയാനായി ബന്ധപ്പെടുന്നതെന്നാണ് ഹരേ കൃഷ്ണ ഫ്യൂവല്‍സ് ഉടമ വിശദമാക്കുന്നത്. എന്തായാലും പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടം വൈറലായിക്കഴിഞ്ഞു. 

'തന്‍റെ കാലത്തും ഇതുതന്നെ, ശ്രീജേഷിനോടുള്ള സർക്കാര്‍ സമീപനം നിരാശപ്പെടുത്തി'; വിമര്‍ശിച്ച് അഞ്ജു ബോബി ജോർജ്

കേരളം അവഗണിക്കുന്നോ? പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആർ ശ്രീജേഷ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!