സര്‍ട്ടിഫിക്കറ്റില്ല, കുപ്പി വാങ്ങാനാവാതെ ബീവറേജെസില്‍ നിന്ന് മടങ്ങേണ്ട അവസ്ഥയില്‍ ആളുകള്‍

Published : Aug 12, 2021, 07:51 AM IST
സര്‍ട്ടിഫിക്കറ്റില്ല, കുപ്പി വാങ്ങാനാവാതെ  ബീവറേജെസില്‍ നിന്ന് മടങ്ങേണ്ട അവസ്ഥയില്‍ ആളുകള്‍

Synopsis

ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് വിശദമാക്കുന്ന പോസ്റ്ററൊട്ടിച്ചതോടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ആശ്രയിച്ച് കുപ്പി വാങ്ങുന്നവരുമുണ്ടായിരുന്നു. 

കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ഇന്ന ബീവറേജെസില്‍ എത്തിയ പലര്‍ക്കും മദ്യം ലഭിച്ചില്ല.  കൊവിഡ് നെഗറ്റീവായതിന്‍റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒന്നാം ഡോസ് വാക്സിന്‍  എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും മാനദണ്ഡങ്ങളില്‍ വന്ന മാറ്റം സംസ്ഥാനത്തെ ബീവറേജസുകളിലെ തിരക്കിന് ചെറിയൊരു ശമനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രം സെക്യൂരിറ്റി ജീവനക്കാര്‍ കടത്തിവിടുന്ന സ്ഥിതി വന്നതോടെയായിരുന്നു ഇത്.

'ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ അടച്ചിടുക, മാന്യമായി മദ്യം വാങ്ങാൻ സൗകര്യം വേണം', ബെവ്ക്കോയോട് ഹൈക്കോടതി

ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് വിശദമാക്കുന്ന പോസ്റ്ററൊട്ടിച്ചതോടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ആശ്രയിച്ച് കുപ്പി വാങ്ങുന്നവരുമുണ്ടായിരുന്നു. മറ്റ് സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ ബീവറേജസില്‍ ആളൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച. എന്നാല്‍ ഈ നിബന്ധന ബാറുകള്‍ക്ക് ഇല്ലാത്തതില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ പ്രതിഷേധിക്കുന്നുമുണ്ട്. രോഗവ്യാപനം തടയുന്നതിനായി നടത്തുന്ന മാനദണ്ഡം എല്ലായിടത്തും ഒറു പോലെ വന്നാലല്ലേ കൊവിഡ് കുറയൂവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ഇവര്‍.

മദ്യശാലകളിലെ കൊവിഡ് നിയന്ത്രണം: പുതിയ നിർദ്ദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ, കേസ് കോടതിയിൽ

മദ്യവില്‍പന ശാലകളിലെ ആൾകൂട്ടത്തിൽ ഹൈക്കോടതി സര്‍ക്കാരിനെ ഇന്നലേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്ഥാന സൌകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

മദ്യം വാങ്ങാന്‍ പുതിയ മാർഗനിർദ്ദേശമിറങ്ങി; നാളെ മുതല്‍ നടപ്പിലാക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം