ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ്; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

Published : Nov 24, 2023, 10:44 AM ISTUpdated : Nov 24, 2023, 11:47 AM IST
ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ്; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

Synopsis

നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ് കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റന്റൻറ് എം.ആർ രമേശിനെ അറസ്റ്റ് ചെയ്തത്. അട്ടത്തോട് സ്വദേശിയാണ് രമേശ്. പലതവണയായി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. പെരുനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി
പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര