
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ച മാവൂർ കൽപ്പള്ളി സ്വദേശി സുലേഖ (55) യുടെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ഖബറടക്കം.
സ്വദേശമായ മാവൂരിൽ ഖബറടക്കം നടത്തണമെന്ന ആവശ്യത്തെ തുടർന്ന് ആരോഗ്യ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിതിരുന്നു.
ബഹ്റിനിൽ നിന്ന് കഴിഞ്ഞ 20 നാണ് സുലൈഖ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam