Latest Videos

മൂടിക്കെട്ടിയ ലോറിയില്‍ ബംഗാളിലേക്ക് പോകാന്‍ ശ്രമിച്ച തൊഴിലാളികളെ പൊലീസ് തടഞ്ഞു

By Web TeamFirst Published May 31, 2020, 11:08 PM IST
Highlights

ബുക്കിംഗ് ഏജന്‍സി വഴി ഒന്നര ലക്ഷം രൂപയ്ക്കാണു ലോറി വാടകയ്ക്ക് എടുത്തതെന്ന് സി ഐ ഡി മിഥുന്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ കേസെടുത്തു.

മാരാരിക്കുളം: തിരുവല്ലയില്‍ നിന്ന് ബംഗാളിലേക്ക് മൂടിക്കെട്ടിയ ലോറിയില്‍  രഹസ്യമായി  പോയ 25 അതിഥിത്തൊഴിലാളികളെ മാരാരിക്കുളം പൊലീസ് തടഞ്ഞു. മറ്റു വാഹനങ്ങള്‍ ഏര്‍പ്പാടാക്കി തൊഴിലാളികളെ തിരികെ തിരുവല്ലയിലേക്ക് അയച്ചു. ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലിന് ലഭിച്ച  രഹസ്യവിവരത്തെ തുടര്‍ന്നു ദേശീയ പാതയില്‍ കഞ്ഞിക്കുഴിയിലാണ് ഇന്ന് വൈകിട്ടു വാഹന പരിശോധന നടത്തിയത്.

ബുക്കിംഗ് ഏജന്‍സി വഴി ഒന്നര ലക്ഷം രൂപയ്ക്കാണു ലോറി വാടകയ്ക്ക് എടുത്തതെന്ന് സി ഐ ഡി മിഥുന്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ കേസെടുത്തു. തിരുവല്ലയില്‍ നിന്നുള്ള 22 പേരും തിരുവനന്തപുരത്തെ മൂന്ന് പേരുമാണു ലോറിയിലുണ്ടായിരുന്നത്.

ലോറിയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ നിരത്തി ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ മൂടിപൊതിഞ്ഞ് ഇവര്‍ കിടക്കുകയുമായിരുന്നു. ഇവരെ ആദ്യം സമീപത്തെ കൊവിഡ് കെയര്‍ സെന്ററുകളിലാക്കുവാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സൗകര്യക്കുറവ് കാരണം നടന്നില്ല. 

കൊവിഡ് രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവം, റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

ലഹരി മൂത്ത് മദ്യക്കുപ്പി സ്വന്തം മലദ്വാരത്തില്‍ കയറ്റി യുവാവ്; പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ

 

click me!