വീട്ടിൽ അതിക്രമിച്ചു കയറി, ഗൃഹനാഥന്റെ കണ്ണിലേക്ക് മുളകുപൊടി വാരിയെറിഞ്ഞു, കാലുകൾ തല്ലിയൊടിച്ചു 

Published : Jun 08, 2024, 10:17 PM IST
വീട്ടിൽ അതിക്രമിച്ചു കയറി, ഗൃഹനാഥന്റെ കണ്ണിലേക്ക് മുളകുപൊടി വാരിയെറിഞ്ഞു, കാലുകൾ തല്ലിയൊടിച്ചു 

Synopsis

കൊച്ചാറ്റുപുറം സ്വദേശി 52 വയസുള്ള ജോയിക്കാണ് മർദ്ദനമേറ്റത്. രാത്രി ഒൻപത് മണിയ്ക്കാണ് മൂന്നംഗ സംഘം ജോയിയെ വീട്ടിൽ കയറി ആക്രമിച്ചത്.

കൊല്ലം: കടയ്ക്കലിൽ വീട്ടിൽ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ അജ്ഞാത സംഘം മധ്യവയസ്കൻ്റെ കാലുകൾ തല്ലി ഒടിച്ചു. കൊച്ചാറ്റുപുറം സ്വദേശി 52 വയസുള്ള ജോയിക്കാണ് മർദ്ദനമേറ്റത്. രാത്രി ഒൻപത് മണിയ്ക്കാണ് മൂന്നംഗ സംഘം ജോയിയെ വീട്ടിൽ കയറി ആക്രമിച്ചത്. കമ്പി വടി കൊണ്ടുള്ള അടിയിൽ ഇരുകാലും ഒടിഞ്ഞു. വീടിന്റെ മുൻ വാതിൽ തല്ലി തകർത്ത് അകത്ത് കടന്ന സംഘം ഹാളിൽ ടിവി കാണുകയായിരുന്ന ജോയിയെ മാരകമായി ആക്രമിച്ചു. മുറിയിൽ ഉറങ്ങുകയായിരുന്ന 85 വയസുള്ള അമ്മ കമലാഭായി എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച മകനെ തൊട്ടടുത്തുള്ള ബന്ധുക്കൾ വഴി കടയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ് ജോയി. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ചെവിതല കേൾപ്പിക്കാത്ത സൈലൻസർ, ഒളിച്ചുവയ്ക്കുന്ന നമ്പർ പ്ലേറ്റുകൾ; ഇക്കളി നിർത്താം! നടപടിയുമായി കൊച്ചി പൊലീസ്


PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ