വെള്ളനാട് പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം; പ്രതികള്‍ പിടിയിൽ

Published : Mar 10, 2025, 10:42 AM ISTUpdated : Mar 10, 2025, 10:45 AM IST
വെള്ളനാട് പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം; പ്രതികള്‍ പിടിയിൽ

Synopsis

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പെട്രോൾ അടിക്കാൻ എത്തിയ കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവർസംഘം ആക്രമിച്ചത്.

തിരുവനന്തപുരം: വെള്ളനാട് കമ്പനിമുക്ക് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ച മൂന്നുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ചാങ്ങ കുരിശടി സ്വദേശി രാഹുൽ, ചാങ്ങ കവിയാക്കോട് സ്വദേശി മനു, പഴയവീട്ടുമൂഴി ഗംഗാമല സ്വദേശി ശ്രീകുമാർ എന്നിവരെയാണ് സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പെട്രോൾ അടിക്കാൻ എത്തിയ കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവർസംഘം ആക്രമിച്ചത്. അടിയേറ്റ് തറയിൽ വീണ നിധിനെ അക്രമികൾ മുഖത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തു. പിന്നാലെ സ്കൂട്ടറിൽ കടന്ന സംഘത്തെ ആര്യനാട് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ നിധിൻ ആദ്യം വെള്ളനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.

ഇറക്കമിറങ്ങുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു, ബസ് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്