ഇറക്കമിറങ്ങുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഡ‍്രൈവര്‍ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് സംഭവം.

കോട്ടയം: സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.

ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു. ഇതോടെ കലുങ്കിലേക്ക് ഇടിച്ചുകയറി. മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചു. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്. ബസിന്‍റെ ഡ്രൈവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥികളടക്കമുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

വർക്കലയിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

YouTube video player