
തൃശൂർ: തൃശൂരിൽ ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റിൽ. കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയാണ് രഞ്ജിത്. കൂട്ടാളികളായ സജീന്ദ്രൻ, വിവേക്, അർഷാദ് എന്നിവരും പിടിയിലായിട്ടുണ്ട്.
ഓഗസ്റ്റ് 13 നാണ് സംരംഭം തുടങ്ങിയത്. കടവി രഞ്ജിത് തന്നെയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്ഥാപനത്തിന്‍റെ ഉദ്ഘാടനം ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഇട്ടതിന് പിന്നാലെയാണ് ഗുണ്ടാ നേതാവ് പൊലീസിന്‍റെ വലയിലായത്. ടെമ്പിൾ ടവർ എന്ന പേരിൽ ഷൊർണൂർ റോഡിലായിരുന്നു സ്ഥാപനം. ആറ് പേർക്ക് പണം വായ്പ നൽകിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം പൊലീസ് സീൽ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam