ആലുവ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച ബാഗ്; തുറന്നപ്പോൾ കണ്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന 10 കിലോ കഞ്ചാവ്

Published : Feb 14, 2026, 07:36 PM IST
Kerala Police crime news

Synopsis

ആലുവ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി. എക്സൈസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താനായിട്ടില്ല.

കൊച്ചി: ആലുവ റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെ ത്തി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയിൽവെ നടപ്പാലത്തിന്റെ അടിയിൽ സിഗ്നൽ ബോക്സിൽ സംശയാസ്പദമായി കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ടീം, ആലുവ ആർ.പി.എഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില മതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്. ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി വേണു, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ ജിബിൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എസ് പ്രമോദ് എന്നിവരുടെ മേൽനോട്ടത്തിൽ ഉണ്ടായിരുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു',വാക്ക് പാലിച്ച് ഗണേഷ് കുമാർ; എലിക്കാട്ടൂരിലെ അമ്മയ്ക്ക് വീൽചെയർ
ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി