'ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു',വാക്ക് പാലിച്ച് ഗണേഷ് കുമാർ; എലിക്കാട്ടൂരിലെ അമ്മയ്ക്ക് വീൽചെയർ

Published : Feb 14, 2026, 07:02 PM IST
'ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു',വാക്ക് പാലിച്ച് ഗണേഷ് കുമാർ; എലിക്കാട്ടൂരിലെ അമ്മയ്ക്ക് വീൽചെയർ

Synopsis

 മണ്ഡലത്തിലെ എലിക്കാട്ടൂർ നിവാസിയായ ഒരു വയോധികയ്ക്ക് വീൽചെയർ നൽകി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ.

പത്തനാപുരം: ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന് അവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന ശൈലി വീണ്ടും ആവർത്തിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. തന്റെ മണ്ഡലത്തിലെ എലിക്കാട്ടൂർ നിവാസിയായ ഒരു വയോധികയ്ക്ക് വീൽചെയർ നൽകി വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. പത്തനാപുരം എലിക്കാട്ടൂർ നാല് സെൻറ് ഉന്നതി വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയപ്പോഴാണ് ഈ അമ്മ എം.എൽ.എയോട് തന്റെ സങ്കടം പങ്കുവെച്ചത്. നടക്കാൻ ബുദ്ധിമുട്ടുള്ള തനിക്ക് ഒരു വീൽചെയർ സംഘടിപ്പിച്ചു തരാമോ എന്നായിരുന്നു അമ്മയുടെ ചോദ്യം. "അമ്മ വിഷമിക്കേണ്ട, ഞാൻ തന്നെ ഇത് വാങ്ങി നൽകാം" എന്ന് അന്നുതന്നെ ഉറപ്പുനൽകിയ ഗണേഷ് കുമാർ, കഴിഞ്ഞ ദിവസം വീൽചെയറുമായി നേരിട്ടെത്തി ആ വാക്ക് പൂർത്തിയാക്കി. "ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു. അന്ന് കൊടുത്ത വാക്ക് ഇന്ന് പാലിച്ചു" എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല