
ഇടുക്കി: ഇടുക്കി വട്ടവട ചിലന്തിയാറിൽ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ 96 കഞ്ചാവ് ചെടികളാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായ ചെടികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പുഴയോരത്ത് നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു ചെടികൾ. എക്സൈസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
മൂവാറ്റുപുഴയിലും വൻ കഞ്ചാവ് വേട്ട. 30 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ 3 ഇതരസംസ്ഥാനക്കാരാണ് പിടിയിലായത്. മുർഷിദാബാദ് സ്വദേശികളായ സുഹൽ റാണ, അലൻ ഗിൽ, ഹസീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. 27 പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.