സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് വില്പന; ഒരാള്‍ പിടിയിൽ

Published : Nov 25, 2019, 08:17 PM ISTUpdated : Nov 25, 2019, 08:18 PM IST
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് വില്പന; ഒരാള്‍ പിടിയിൽ

Synopsis

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പ് വഴി ക‍ഞ്ചാവ് വില്‍പ്പന. ആലപ്പുഴ സ്വദേശി പിടിയില്‍.

ആലപ്പുഴ : വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തു നിന്ന് രണ്ടര കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്. തീവണ്ടിയിലെത്തിക്കുന്ന കഞ്ചാവ് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വില്പന. നൂറു കണക്കിന് ആളുകളുള്ള ഈ ഗ്രൂപ്പിലെ മെസേജുകൾക്കനുസരിച്ച് ഇയാൾ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയാണ് പതിവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു. വിദ്യാർത്ഥികളും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നതാണ് ഈ വാട്സാപ്പ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് ഉപയോഗിച്ച് കൂടുതൽ ആളുകളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ കഞ്ചാവ് എത്തിക്കുന്ന രീതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ