നഗരത്തിന്‍റെ നടുക്ക് മാലിന്യ പ്ലാന്‍റ്, പക്ഷേ ജനങ്ങൾ ഹാപ്പി; കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത നഗരസഭ

Published : Mar 09, 2025, 10:47 AM IST
നഗരത്തിന്‍റെ നടുക്ക് മാലിന്യ പ്ലാന്‍റ്, പക്ഷേ ജനങ്ങൾ ഹാപ്പി; കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത നഗരസഭ

Synopsis

അതിരാവിലെ തുടങ്ങുന്ന ശുചീകരണ യജ്ഞം ഉച്ചയ്ക്ക് സംസ്കരണ പ്ലാന്‍റില്‍ മാലിന്യം എത്തിക്കുന്നതോടെ തീരുന്നില്ല. ഇവിടെ അജൈവ മാലിന്യങ്ങളെ തരം തിരിച്ച് ഓരോ വിഭാഗങ്ങളിലേക്ക് മാറ്റും

തിരുവനന്തപുരം: മാലിന്യ സംസ്കരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് ആറ്റിങ്ങല്‍ നഗരസഭ. ഈ നല്ല മാതൃകയെ സംസ്ഥാന സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും അവാർഡുകൾ നൽകി ആദരിച്ചത് നിരവധി തവണയാണ്.
സൂര്യനൊപ്പം ആറ്റിങ്ങൽ നഗരസഭയും ഉണരും. നഗരസഭയുടെ മുന്നിൽ നിന്ന് വണ്ടികളിലും നടന്നും നഗരത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് ശുചീകരണയജ്ഞത്തിനായി തൊഴിലാളികൾ ഇറങ്ങും.

അതിരാവിലെ തുടങ്ങുന്ന ശുചീകരണ യജ്ഞം ഉച്ചയ്ക്ക് സംസ്കരണ പ്ലാന്‍റില്‍ മാലിന്യം എത്തിക്കുന്നതോടെ തീരുന്നില്ല. ഇവിടെ അജൈവ മാലിന്യങ്ങളെ തരം തിരിച്ച് ഓരോ വിഭാഗങ്ങളിലേക്ക് മാറ്റും. ജൈവമാലിന്യ സംസ്കരണം മാത്രമല്ല ഈ മാലിന്യങ്ങളെ വളമാക്കി വരുമാനവും നേടുന്നുണ്ട് നഗരസഭ. കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത മുനിസിപ്പാലിറ്റിയാണിത്. അജൈവ മാലിന്യ നിർമ്മാർജനത്തിനും ജൈവ മാലിന്യ നിർമ്മാർജനത്തിനും പുറമേ ബയോ സാനിട്ടറി വെയ്സ്റ്റുകളും നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിക്കുന്നുണ്ട്.

മാലിന്യ സംസ്കരണം സംസ്കാരമായി സ്വീകരിച്ച ജനങ്ങളാണ് ആറ്റിങ്ങൽ നഗരസഭയിലേത്. മാലിന്യ പ്ലാന്‍റുകൾക്കെതിരെ വലിയ ജനരോക്ഷമുയരുന്ന കാലത്ത് നഗരമധ്യത്തിലാണ് ഇവിടെ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഇവിടെ ആര്‍ക്കും പരാതിയില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്ലാന്‍റിന്‍റെ പ്രവർത്തനം തന്നെയാണ് ഇതിന് കാരണം.

'കോമ'യിലുള്ള യുവാവ് കൊളോസ്റ്റമി ബാഗുമായി സ്വകാര്യ ആശുപത്രിയുടെ പുറത്ത്; ഉന്നയിച്ചത് ഗുരുതര ആരോപണം, അന്വേഷണം

എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ