ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണു; മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്,രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Mar 09, 2025, 09:01 AM ISTUpdated : Mar 09, 2025, 12:51 PM IST
ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണു; മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്,രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണം ഉണ്ടായത്. പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. തലനാരിഴ്ക്കാണ് കൂടുതൽ ആക്രമണമേൽക്കാതെ മുഹമ്മദാലി രക്ഷപ്പെട്ടത്.

മലപ്പുറം: മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനുനേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെ മമ്പാട് നടുവക്കാട് വെച്ചാണ് സംബവം. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെയാണ് ആക്രമണം. പുലിയുടെ നഖം കാലിൽ കൊണ്ടാണ് പരിക്കേറ്റത്. മറ്റു ശരീരഭാഗങ്ങളിൽ പുലിയുടെ ആക്രമണം ഏൽക്കാത്തതിനാൽ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്.പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലിയെ കണ്ട് ബൈക്ക് നിര്‍ത്തിയെങ്കിലും റോഡ് മുറിച്ച് കടക്കുകയായിരുന്ന പുലി തിരിഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട മുഹമ്മദാലി പറഞ്ഞു. തിരിഞ്ഞുവന്ന പുലി മുകളിലേക്ക് ചാടി വീഴുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. ആക്രമിക്കപ്പെട്ടതിന്‍റെ  ഭീതി വിട്ടുമാറിയിട്ടില്ലെനും മുഹമ്മദലി പറഞ്ഞു. 

വലതു കാലിലാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. ആക്രമണത്തിൽ മുഹമ്മദാലി ധരിച്ചിരുന്ന വസ്ത്രമടക്കം കീറി. ഉപ്പയുടെ മുകളിലേക്ക് പുലി ചാടി വീഴുകയായിരുന്നുവെന്ന് മുഹമ്മദാലിയുടെ മകൻ മുഹമ്മദ് റാഫി പറഞ്ഞു. സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്ത് പോയപ്പോഴാണ് സംഭവം.പുലി ചാടി വീണതോടെ ഉപ്പ വണ്ടിയിൽ നിന്ന് വീണു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിലാണെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു.
 

തിരിച്ചടവ് മുടങ്ങിയത് ഭർത്താവ് പണം നൽകാത്തതിനാൽ; ഷൈനി കുടുംബശ്രീ പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം