വിവിധ ഇനങ്ങളിലുള്ള പത്തുമണി ചെടിയുടെ വന്‍ശേഖരം; ഇത് സുജിത്രയുടെ ഉദ്യാനം

Published : Mar 24, 2019, 05:53 PM ISTUpdated : Mar 24, 2019, 05:56 PM IST
വിവിധ ഇനങ്ങളിലുള്ള പത്തുമണി ചെടിയുടെ വന്‍ശേഖരം; ഇത് സുജിത്രയുടെ ഉദ്യാനം

Synopsis

വീടിന് സമീപമുള്ള 30 സെന്‍റില്‍ ഏഴുമാസം മുമ്പ് തുടങ്ങിയതാണ് പത്തുമണി കൃഷി. തണലുള്ള സ്ഥലങ്ങളിൽ ചകിരിയും മണലും ചാണകപ്പൊടിയും കലർത്തി ഗ്രോബാഗുകളിലും നിലത്തുമാണ് കൃഷി. 

തിരുവനന്തപുരം:  പല നിറത്തില്‍ പല രൂപത്തില്‍ സുഗന്ധം പരത്തി വീട്ടുമുറ്റത്ത്  അലങ്കാരമായി പ്രകൃതി നിറഞ്ഞ് നില്‍ക്കുന്നത് ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്. വെള്ളനാട് കുതിരകുളം മുഴുവന്‍കോട് രാജീവ് ഭവനില്‍ എ എസ് സുജിത്രയുടെ വീട്ടിലെത്തിയാല്‍ പ്രകൃതി സ്നേഹികളുടെ കണ്ണൊന്ന് തള്ളും. വിവിധ ഇനങ്ങളിലുള്ള ഇരുന്നൂറിലധികം പത്തുമണി ചെടിയുടെ വൻ ശേഖരമാണ് ഇവിടുള്ളത്.

വീടിന് സമീപമുള്ള 30 സെന്‍റില്‍ ഏഴുമാസം മുമ്പ് തുടങ്ങിയതാണ് പത്തുമണി പൂവിന്‍റെ കൃഷി. തണലുള്ള സ്ഥലങ്ങളിൽ ചകിരിയും മണലും ചാണകപ്പൊടിയും കലർത്തി ഗ്രോബാഗുകളിലും നിലത്തുമാണ് കൃഷി. തൈകള്‍ വളർന്നതിന് ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നാടും. പൂക്കള്‍ കാണുവാനും ചെടികൾ വാങ്ങുവാനും ഒട്ടേറെ പേർ ജില്ലയ്ക്ക് പുറത്തു നിന്നും ഇവിടെ എത്തുന്നുണ്ട്. 

10 രൂപ മുതൽ  75 രൂപ വരെയാണ് ചെടികളുടെ വില.  ഓൺലൈൻ വഴിയാണ് കൂടുതലും വില്‍പ്പന നടക്കുന്നത്. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് തൈകൾ സ്പീഡ് പോസ്റ്റ് വഴി  അയച്ചു നൽകാറാണ് പതിവ്. കേരളത്തിൽ ഒരിടത്തും ഇത്രയും അധികം  പത്തുമണി ഇല്ല എന്നാണ്  സുജിത്രയുടെ ഭര്‍ത്താവ്  രാജീവ് പറയുന്നത്. സ്പിപിയർമിന്‍റ്, സിൻഡ്രല, ടിയാറ, ബനാനയെല്ലോ, ആനിയറിൻ, ടോൻലി തുടങ്ങിയ ഇനങ്ങളാണ് കാഴ്ചക്കാരെ വളരെയേറെ വിസ്മയിപ്പിക്കുന്നത്. അതിരാവിലെ തന്നെ സുജിത്ര കൃഷിയിടത്തിൽ കാഴ്ച്ചക്കാരുടെ തിരക്കാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്
'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല', കൂത്താട്ടുകുളത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വിക്ക് കിട്ടിയത് 146 വോട്ട്