
കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെ വി ഫീഡർ സ്വിച്ച് ആരോ തുറന്നു വിട്ടത് മൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട് പോയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്നും കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. നേരത്തെ കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, എൻടിപിസിയിൽ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam