സിഎന്‍ജിയുമായി വന്ന ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച, വിവരമറിയിച്ച് പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ, അപകടം ഒഴിവായി

Published : Nov 27, 2024, 02:59 PM IST
സിഎന്‍ജിയുമായി വന്ന ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച, വിവരമറിയിച്ച് പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ, അപകടം ഒഴിവായി

Synopsis

ബാലുശ്ശേരി എകരൂലിലെ സിഎന്‍ജി സംഭരണ കേന്ദ്രത്തില്‍ നിന്നും നിന്നും കുറ്റ്യാടിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്

കോഴിക്കോട്:  പേരാമ്പ്രയില്‍ സിഎന്‍ജിയുമായി പോയ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബാലുശ്ശേരി എകരൂലിലെ സിഎന്‍ജി സംഭരണ കേന്ദ്രത്തില്‍ നിന്നും നിന്നും കുറ്റ്യാടിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് സംഭവം.

ടാങ്കറിന്റെ മെയിന്‍ വാല്‍വിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവറാണ് വിവരം ഫയർ ഫോഴ്സിലും പൊലീസ് കണ്‍ട്രോള്‍ റൂമിലും വിളിച്ചറിയിച്ചത്. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ചോര്‍ച്ച അടച്ച് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു.

മക്കളെ കാത്തുനിൽക്കവേ അപകടം, ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു, യുവതിയെ ഞൊടിയിടയിൽ രക്ഷപ്പെടുത്തി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ