തൃശൂര്‍: കൊച്ചിന്‍ സേലം പാചകവാതക പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പില്‍ ഒടിഞ്ഞിരുന്ന ഡ്രില്ലിന്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെല്‍ഡ് ചെയ്താണ് ചോര്‍ച്ചയടച്ചത്. ഇതിനായി ഒമ്പതു മീറ്റര്‍ താഴ്ച്ചയില്‍ മണ്ണെടുത്ത ഭാഗം നികത്തി പൂര്‍വസ്ഥിതിയില്‍ ആക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരുന്നു. ചോര്‍ച്ച കണ്ടെത്തിയ പൈപ്പില്‍നിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോര്‍ച്ചയടയ്ക്കാന്‍ പ്രധാന തടസമായിരുന്നത്.
മണലിപ്പുഴയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആറുമീറ്റര്‍ താഴ്ത്തിയപ്പോഴേക്കും വലിയ അളവില്‍ വെള്ളം കുഴിയില്‍ നിറയുകയായിരുന്നു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്തു കളയാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും പാചകവാതക ചോര്‍ച്ചയുണ്ടായതും ചോര്‍ച്ച പരിഹരിക്കുന്നതിന് തടസമായി. മടവാക്കരയില്‍ കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു കൊച്ചി സേലം എല്‍പിജി പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam