SMA : ഗൗരിയുടെ ചികിത്സക്ക് വേണം 12 കോടി കൂടി, നാല് ദിവസത്തിനുള്ളിൽ കിട്ടിയത് നാല് കോടി

Published : Apr 03, 2022, 01:28 PM ISTUpdated : Apr 03, 2022, 01:30 PM IST
SMA : ഗൗരിയുടെ ചികിത്സക്ക് വേണം 12 കോടി കൂടി, നാല് ദിവസത്തിനുള്ളിൽ കിട്ടിയത് നാല് കോടി

Synopsis

അടുത്ത മാസം രണ്ടിന് ഗൗരി ലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്. ഗൗരിയുടെ ഈ ചിരി മായാതിരിക്കാൻ ഇനിയും വേണം 12 കോടി രൂപ

പാലക്കാട്: സ്പൈനൽ മസ്കുലർ അട്രോഫി (Spinal Muscular Atrophy) ബാധിച്ച ഷൊര്‍ണൂർ കല്ലിപ്പാടം സ്വദേശി ഗൗരി ലക്ഷ്മിയുടെ (Gawri Lakshmi) ചികിത്സക്കായി നാല് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്കെത്തിയത് നാല് കോടിയോളം രൂപ. 18 ദിവസത്തിനുള്ളിൽ 12 കോടി രൂപ കൂടി കണ്ടെത്താനായാൽ മാത്രമേ ഗൗരിയുടെ ചികിത്സക്കുള്ള മരുന്ന് വിദേശത്ത് നിന്നും എത്തിക്കാൻ സാധിക്കുകയുള്ളൂ.

അടുത്ത മാസം രണ്ടിന് ഗൗരി ലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്. ഗൗരിയുടെ ഈ ചിരി മായാതിരിക്കാൻ ഇനിയും വേണം 12 കോടി രൂപ. പാതി തളര്‍ന്ന ശരീരവുമായി മകളുടെ ചികിത്സക്ക് വേണ്ടിയുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അച്ഛൻ ലിജു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ലിജുവിന്റെയും കുടുംബത്തിന്റേയും ദുരിതം പുറത്തു കൊണ്ട് വന്നത്. നാല് ദിവസത്തിനുള്ളിൽ സുമനസുകൾ ഗൗരിയുടെ ചികിത്സക്കായി നാല് കോടി രൂപ നൽകി. 18 ദിവസത്തിനുള്ളിൽ ബാക്കി പണം കൂടി കണ്ടെത്തി മരുന്നിനായി ഓര്‍ഡർ നൽകണം. രണ്ട് വയസു പൂര്‍ത്തിയാകും മുന്പേ ചികിത്സ തുടങ്ങിയാലേ ഗൗരി ജീവിതത്തിലേക്ക് പിച്ചവച്ചു നടക്കുകയുള്ളു. കനിവ് വറ്റാത്ത മനുഷ്യരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

BANK ACCOUNT DETAILS

Liju K.L

Punjab national bank

Kulapully branch

Account no. 4302001700011823

IFSC Code PUNB0430200

Google pay 9847200415

....

Gowri Lakshmi Chikiltsa sahaya samithi

SBI Shornur branch

Account no. 40887974408

Ifsc code SBIN0070787

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പന്തളത്ത് ക്രോസ് വോട്ടിങ് നടന്നു, സ്ഥാനാർഥി നിർണയവും പാളി: മുൻ അധ്യക്ഷ സുശീല സന്തോഷ്
എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല, പിന്തുണ മതേതര മുന്നണിക്ക്; പാലക്കാട് വിജയിച്ച കോൺ​ഗ്രസ് വിമതൻ