
ഇടുക്കി: ഇടുക്കിയില്‍ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളിൽ ഭൗമ പരിശോധനകൾ ആരംഭിച്ചു. മഴക്കെടുതിയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ സംഭവിച്ച പ്രദേശങ്ങളിലാണ് ജിയോളജിക്കക്കൻ വിഭാഗം പരിശോധകൾ ആരംഭിച്ചത്. അഞ്ചംഗ സംഘമാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോനകൾ നടത്തുന്നത്. മണ്ണിന്റെ ഘടന, ഭൂപ്രകൃതിയുടെ ചെരിവ്, മേഖലയിലെ ജലസാന്നിദ്ധ്യം, പാറകളുടെ പ്രത്യേകതകൾ തുടങ്ങിയവയാണ് സംഘം പരിശോധിച്ചത്.
ദേവികുളം താലൂക്കിലെ പരിശോധനകൾ മൂന്നാർ ഗവൺമെന്റ് കോളേജിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു. ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. വിബി വിനയൻ, സോയിൽ കൺസർവേഷൻ ഓഫീസർ എംജെ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ സംഭവിച്ചതിനു പുറമെ പുതുതായി മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിലെ പരിശോധനകൾക്കാണ് സംഘം കൂടുതൽ പ്രാധാന്യം നൽകിയത്.
ഭൂഗര്‍ഭ ജലപ്രവാഹത്തിലെ മാറ്റം മൂന്നാർ മേഖലയിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിന് ഇടവരുത്തുമെന്നും മണ്ണും വെളുത്ത പാറയുമുള്ള പ്രദേശങ്ങളില്‍ കാലക്രമേണ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യതകൾ ഏറിവരുമെന്നും ജിയോളജിസ്റ്റ് ഡോ. വിബി വിനയൻ പറഞ്ഞു. മൂന്നാർ ഇക്കാനഗർ കോളനിയിൽ വെള്ളം കയറിയ വീടുകൾ, മണ്ണടിയിൽ സംഭവിച്ച ജനവാസ മേഖലകൾ എന്നിവടങ്ങളിലും,ദേവികുളം, ലക്ഷ്മി എസറ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലും പരിശോധന നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam