ആലപ്പുഴയില്‍ 90 ടൺ ഭാരമുള്ള ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവം; വീടുകള്‍ക്ക് വിള്ളല്‍, വ്യാപക പരാതിയുമായി നാട്ടുകാര്‍

Published : Mar 09, 2025, 08:22 AM IST
ആലപ്പുഴയില്‍ 90 ടൺ ഭാരമുള്ള ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവം; വീടുകള്‍ക്ക് വിള്ളല്‍, വ്യാപക പരാതിയുമായി നാട്ടുകാര്‍

Synopsis

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ ബീച്ചിന് സമീപം ദേശീയപാത ഉയരപ്പാതയുടെ നിർമ്മാണത്തിലിരുന്ന ഗർഡറുകൾ തകർന്ന് വീണത്. 90 ടൺ ഭാരമുള്ള ഗർഡറുകളാണ് വീണത്.

ആലപ്പുഴ: ബീച്ചിനോട് ചേർന്ന് നിർമ്മാണത്തിലുള്ള ദേശീയപാത ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ പരാതിയുമായി നാട്ടുകാർ. ഗർഡറുകൾ തകർന്നുവീണ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായി എന്നാണ് പരാതി. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണാവശ്യപ്പെട്ട് സ്ഥലം എംപിക്കും ദേശീയപാത അതോറിറ്റിക്കും പ്രദേശവാസികൾ കത്ത് നൽകി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ ബീച്ചിന് സമീപം ദേശീയപാത ഉയരപ്പാതയുടെ നിർമ്മാണത്തിലിരുന്ന ഗർഡറുകൾ തകർന്ന് വീണത്. 90 ടൺ ഭാരമുള്ള ഗർഡറുകളാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗർഡറുകൾ വീണതിന് തൊട്ട് ചേർന്നുള്ള ടോണിയുടെ വീടിന്റെ മതിൽ തകർന്നു. നിർമ്മാണം പൂർത്തിയായി മൂന്ന് വർഷം മാത്രമായ വീടിന്റെ ചുമരുകളിൽ പല ഇടങ്ങളിലും വിള്ളൽ വീണു.

സമീപത്തെ മറ്റ് വീടുകളിലും വിള്ളൽ വീണിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോ കരാർ കമ്പനിയോ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. അതേസമയം ഗർഡറുകൾ തകർന്ന് വീണതിൽ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയിട്ടില്ല. 15 ദിവസത്തിനുള്ളിൽ ആകും അന്തിമ റിപ്പോർട്ട് നൽകുക. അപകടത്തിന് കാരണം തൊഴിലാളികളുടെ വീഴ്ചയാണെന്ന നിലപാടിലാണ് ദേശീയ പാത അതോറിറ്റി അധികൃതർ.

ബൈക്കിലെത്തിയവർ 80കാരിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി