നട്ടുവളർത്തിയ് 39 കഞ്ചാവ് ചെടികൾ; അടിമാലിയിൽ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

Published : Mar 09, 2025, 08:03 AM IST
നട്ടുവളർത്തിയ് 39 കഞ്ചാവ് ചെടികൾ; അടിമാലിയിൽ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

Synopsis

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. 

അടിമാലി: ഇടുക്കിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി. അടിമാലി ഇരുമ്പുപാലം  കരയിൽ അനൂപ് (30) എന്നയാളാണ് പിടിയിലായത്. 39 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ നെബുഎ.സി, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ.കെ.എൻ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ  ശശി പി.കെ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 47.7 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ.ഷിബവിന്റെ നിർദ്ദേശാനുസരണം എക്സൈസും RPF ഉം റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യസ് ലൈവ് യുട്യുബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്