സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണിൽ യുവതി മുളകുപൊടി എറിഞ്ഞു

Published : Oct 04, 2019, 06:40 PM IST
സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണിൽ യുവതി മുളകുപൊടി എറിഞ്ഞു

Synopsis

 മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാൽപ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്. 

നിലമ്പൂർ: സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണിൽ യുവതി മുളകുപൊടി എറിഞ്ഞു. കണ്ടക്ടറെ ആശുപത്രിയിലേക്കയച്ച പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു സംഭവം.

 മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാൽപ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്. 2 വർഷം മുൻപുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നാണ് യുവതി പൊലീസിനോട് പറയുന്നു. ആശുപത്രിയിൽ കണ്ടക്ടർക്ക് ചികിത്സ നൽകി വിട്ടു. പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ യുവതിയെയും വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൈകുന്നേരം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ അടിപിടികൂടി, അതും നടുറോട്ടിൽ; വെള്ളറടയിൽ ഗതാഗതം തടസം, രണ്ടു പേർക്കുമെതിരെ കേസെടുത്ത് പൊലീസ്
വീട്ടിലേക്ക് അതിക്രമിച്ച് കയറി, ഉറങ്ങിക്കിടന്നിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മേൽ ലൈംഗിക അതിക്രമം; 58കാരന് 8 വര്‍ഷം കഠിന തടവ്