
കായംകുളം: കരിയിലക്കുളങ്ങരയിൽ ചൂണ്ടയിടുന്നതിനിടെ പെൺകുട്ടി കുളത്തിൽവീണ് മരിച്ചു. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെയും വിജിയുടെയും മകൾ ലേഖയാണ് (19)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.
വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. സഹോദരി: നയന പ്രസാദ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam