ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 17, 2023, 12:03 AM IST
ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയെ  മരിച്ച നിലയിൽ കണ്ടെത്തി

Synopsis

എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ 17 -കാരി വിഷ്ണുപ്രിയയെ ആണ്  മരിച്ച നിലയിൽ കാണ്ടെത്തിയത്.

കായംകുളം: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ 17 -കാരി വിഷ്ണുപ്രിയയെ ആണ്  മരിച്ച നിലയിൽ കാണ്ടെത്തിയത്.  കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയായിരുന്നു സംഭവം. കുളക്കടവിൽ ശബ്ദം കേട്ട് നാട്ടുകാരെത്തി പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എൽഎൽബിക്ക്  അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.

ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്കും അനിയനുമൊപ്പം വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു വിഷ്ണുപ്രിയ.  കുളക്കടവിൽ നിന്ന് ലഭിച്ച കത്തിൽ അച്ഛനേയും അമ്മയേയും ഒത്തിരി സ്നേഹിക്കുന്നു എഴുതിയിരിക്കുന്നതായി കണ്ടെത്തി. അഞ്ചാം ക്ലാസുകാരായ അനുജൻ ശിവപ്രിയനൊപ്പം വിഷ്ണു പ്രിയ തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കുട്ടിക്കാലം മുതൽ കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ദുരിതങ്ങളും നന്നായി മനസിലാക്കിയ പെൺകുട്ടി ഉണ്ണിയപ്പം വിൽക്കുന്നതിനായി ഇറങ്ങുകയായിരുന്നു. അമ്മ രാധിക. സഹോദരൻ ശിവപ്രീയൻ. 

Read more: നീറ്റ് പരീക്ഷയിലെ തോൽവി: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ