ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോകൽ; അഞ്ചു പേർ അറസ്റ്റിൽ

Published : Dec 08, 2018, 09:13 AM IST
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോകൽ; അഞ്ചു പേർ അറസ്റ്റിൽ

Synopsis

ഡിസംബർ ഒന്നാം തിയതി മുതലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഹാമിദ് വീട്ടിലെത്തി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്ത് കൊടുത്തത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്നായിരുന്നു

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിൽ. നല്ലളം സ്വദേശി ഹാമിദ് (21), സുഹൃത്തുക്കളായ ഫാരിസ്(21), അബ്ദുല്‍ ഹഫീഫ്(20), ഒതയമംഗലം വിഷ്ണു(22), പള്ളിപ്പറമ്പില്‍ അഫ്താബ് റഹ്മാന്‍(20), എന്നിവരെയാണ് താമരശേരി എസ്‌ഐ എ സായൂജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഡിസംബർ ഒന്നാം തിയതി മുതലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഹാമിദ് വീട്ടിലെത്തി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്ത് കൊടുത്തത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്നായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, സ്ത്രിത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്പീഡ് കൂട്ടി കോഴിക്കോട്! ബീച്ചിൽ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ട് സർവീസ്, ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി
ആഘോഷത്തിനില്ല! ബിജെപി ആഘോഷത്തിന് മാറ്റ് കുറച്ച് ശ്രീലേഖയുടെ തിരക്കിട്ട മടക്കം, സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കും മുൻപേ മടങ്ങി